Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Capitals

ഐ​പി​എ​ല്ലി​ൽ ഇ​ന്ന് തീ​പാ​റും പോ​രാ​ട്ടം ; കോ​ല്‍​ക്ക​ത്ത​യും ഡ​ല്‍​ഹി​യും നേ​ര്‍​ക്കു​നേ​ര്‍

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ഇ​ന്ന് ഇ​റ​ങ്ങും. വൈ​കു​ന്നേ​രം 7.30ന് ​ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ പി​ന്നി​ലു​ള്ള ഇ​രു​ടീ​മു​ക​ൾ​ക്കും ഇ​ന്ന​ത്തെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി ഏ​ഴാം സ്ഥാ​ന​ത്തും കോ​ൽ​ക്ക​ത്ത എ​ട്ടാ​മ​തു​മാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കോ​ൽ​ക്ക​ത്ത ഇ​ന്ന് മൈ​താ​ന​ത്തി​റ​ങ്ങു​ന്ന​ത്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​നാ​കും ഡ​ൽ​ഹി​യു​ടെ ശ്ര​മം.

ബാ​റ്റി​ങ്ങി​ലെ സ്ഥി​ര​ത​യി​ല്ലാ​യ്മ​യാ​ണ് ഡ​ൽ​ഹി​യു​ടെ പ്ര​ധാ​ന പ്ര​ശ്നം. ബാ​റ്റ​ർ​മാ​ർ മി​ക​വു കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ടീ​മി​ന് മു​ന്നേ​റാനാ​വൂ. ബൗ​ളി​ങ്ങി​നെ തു​ണ​യ്ക്കു​ന്ന ഡ​ൽ​ഹി സ്റ്റേ​ഡി​യ​ത്തി​ൽ അ​ക്സ​റും കു​ൽ​ദീ​പും സ്റ്റാ​ർ​ക്കു​മ​ട​ങ്ങു​ന്ന​വ​ർ തി​ള​ങ്ങി​യാ​ൽ ഡ​ൽ​ഹി​യെ പിടിച്ചുകെട്ടാനാവില്ല.

ബൗ​ളിം​ഗ് ക​രു​ത്തി​ലാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ മു​ന്നേ​റ്റം. വ​ൻ തോ​ൽ​വി​ക​ളു​ടെ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം രാ​ജ​സ്ഥാ​നെ വീ​ഴ്ത്തി​യ കോ​ൽ​ക്ക​ത്ത പി​ന്നാ​ലെ ല​ക്നോ​വി​നേ​യും ഹൈ​ദ​രാ​ബാ​ദി​നേ​യും വീ​ഴ്ത്തി​യി​രു​ന്നു.

 

Sports

സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി​യി​ലേ​ക്ക്...?

മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ താ​ര​മാ​യ സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ലേ​ല​ത്തി​ന് മു​ൻ​പ് രാ​ജ​സ്ഥാ​നും ഡ​ൽ​ഹി​യും താ​ര കൈ​മാ​റ്റം ന​ട​ത്തി​യെ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ഞ്ജു​വി​ന് പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യേ​ക്കും. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഡ​ൽ​ഹി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്നാ​ണ് വി​വ​രം.

സ്റ്റ​ബ്സി​ന്‍റെ കൂ​ടെ ഒ​രു താ​ര​ത്തെ കൂ​ടി വേ​ണ​മെ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ ഡൽഹി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടെ തീ​രു​മാ​ന​മാ​യാ​ൽ സ​ഞ്ജു വീ​ണ്ടും ഡൽഹി​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കാം.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​റെ ടീ​മി​ലെ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് വ​ലി​യ താ​ത്പ​ര്യ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ താ​ര​ത്തി​ന് പ​ക​ര​മാ​യി പ്ര​ധാ​ന താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​കാ​ൻ ഡ​ൽ​ഹി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ​യും സ​ഞ്ജു​വി​നാ​യി ഡ​ൽ​ഹി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Latest News

Corehub Up